മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഉണ്ട്. ഈ കൂട്ടത്തിലേക്ക് ആസിഫ് കൂടി എത്തുകയാണെങ്കില്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ആസിഫിന്റെ പേര് ഇതുവരെ ഉയര്‍ന്നുകേട്ടിട്ടില്ല. അതുകൊണ്ട് മറ്റേതെങ്കിലും സിനിമയുടെ ചിത്രീകരണത്തിനായി ദുബായില്‍ എത്തിയതാകും ആസിഫ്. അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടതാകാനാണ് സാധ്യത.
മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ ആയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ശ്രീലങ്കയില്‍ എത്തിയിരുന്നു. ദുബായിലെ ഷെഡ്യൂളിനായി മമ്മൂട്ടി മാത്രമേ ഇതുവരെ എത്തിയിട്ടുള്ളൂ. കുഞ്ചാക്കോ ബോബനും ഉടന്‍ ദുബായില്‍ എത്തുമെന്നാണ് വിവരം. അതേസമയം മോഹന്‍ലാലിനു ഇനി ജനുവരിയിലാണ് ഷെഡ്യൂള്‍ ഉള്ളത്.