മാംഗല്യം തന്തു നാനേന...; അപർണ ഇനി അർജ്യുവിന് സ്വന്തം

നിഹാരിക കെ എസ്
ശനി, 9 നവം‌ബര്‍ 2024 (08:55 IST)
ഒരു വ്ലോഗർ കല്യാണത്തിന് സോഷ്യൽ മീഡിയ സാക്ഷിയായി. വ്ലോ​ഗർ അർജ്യു എന്ന അർജുൻ സുന്ദരേശനും വ്ലോ​ഗറും മോ‍ഡലുമായ അപർണ പ്രേംരാജുമാണ് ആരാധകരെ ഞെട്ടിച്ച് വിവാഹിതരായത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് വിവരം ആരാധകർ അറിഞ്ഞത്.
 
നവദമ്പതികൾക്ക് ആശംസയുമായി നിരവധിപേർ കമൻ്റുകൾ പങ്കുവച്ചിട്ടുണ്ട്. റോസ്റ്റിം​ഗ് വീഡിയോകളിലൂടെയാണ് അർജ്യു ശ്രദ്ധിക്കപ്പെട്ടത്. അൺഫിൽറ്റേ‍ഡ് ബൈ അപർണ എന്ന പോഡ് കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപ‍ർണയെയും സോഷ്യൽ മീഡിയയിൽ ഏറെപേർ പിന്തുടരുന്നുണ്ട്. അവതാരക കൂടിയാണ് അപർണ.
 
അടുത്തിടെയാണ് പ്രണയത്തിലാണെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയത്. ഒരു വീഡിയോയിൽ ഒരുമിച്ചെത്തിയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും പങ്കിട്ടിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വീട്ടുകാരുടെ അനു​ഗ്രഹത്തോടെ വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article