ഒരു വ്ലോഗർ കല്യാണത്തിന് സോഷ്യൽ മീഡിയ സാക്ഷിയായി. വ്ലോഗർ അർജ്യു എന്ന അർജുൻ സുന്ദരേശനും വ്ലോഗറും മോഡലുമായ അപർണ പ്രേംരാജുമാണ് ആരാധകരെ ഞെട്ടിച്ച് വിവാഹിതരായത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് വിവരം ആരാധകർ അറിഞ്ഞത്.