തണ്ണീർമത്തൻ ദിനങ്ങളിലൂടെ സിനിമാലോകത്തിന് സുപരിചിതനായ നസ്ലിൻ ഗഫൂറിന്റെ തലവര മാറിയത് പ്രേമലു എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ, തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കി നടൻ നസ്‌ലിൻ. താൻ സിംഗിൾ അല്ല, കമ്മിറ്റഡ് ആണ് എന്നാണ് നസ്‌ലിൻ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നസ്‌ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നടന്റെ പ്രണയിനി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
”നസ്‌ലിൻ കമ്മിറ്റഡ് ആണ്, ട്രൂ ഓർ ഫാൾസ്” എന്ന ചോദ്യത്തോട്, അത് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല ആൾക്കാർക്ക് എന്ന മറുപടിയാണ് നസ്‌ലിൻ നൽകുന്നത്. ഉണ്ട് കാര്യമുണ്ട് എന്ന അവതാരക പറഞ്ഞതോടെ കമ്മിറ്റഡ് ആണ് എന്ന് നസ്‌ലിൻ സമ്മതിക്കുകയായിരുന്നു. ഇതോടെ യുവനടി അനാർക്കലി നാസർ ആണ് നടന്റെ പ്രണയിനി എന്ന അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്. നസ്‌ലിൻ അനാർക്കലിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾ നേരത്തെയും പ്രചരിച്ചിരുന്നു. അനാർക്കലിക്ക് ഒപ്പമുള്ള നസ്‌ലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മോഡൽ കൂടിയായ അനാർക്കലി മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. എന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്ന് എന്ന ചിത്രത്തിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്. അത്സേമയം, ആലപ്പുഴ ജിംഖാന ആണ് നസ്‌ലിന്റെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്.