'ഡാ..ഡാ.. വിടഡാ': തോളില്‍ കയ്യിട്ട് ചിത്രം എടുത്ത് ആരാധകന്‍, തട്ടിമാറ്റി നസ്‌‌ലെൻ (വീഡിയോ)

നിഹാരിക കെ.എസ്

ഞായര്‍, 13 ഏപ്രില്‍ 2025 (10:15 IST)
നസ്ലിൻ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ നസ്‌‌ലെന്‍റെ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തോളിൽ കൈയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
 
ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും കുറച്ച് ആളുകളോടൊപ്പം നസ്ലിൻ സെൽഫി എടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരാൾ നസ്‌‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കാന്‍ ശ്രമിക്കുകയാണ്. സെൽഫിക്ക് പോസ് ചെയ്തപ്പോൾ തന്നെ 'ടാ വിടടാ വിടടാ' എന്നും പറഞ്ഞ് നടൻ ആ കൈ തട്ടിമാറ്റി നടന്നു പോവുകയാണ്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 

എന്ത് ആരാധകൻ ആണെന്ന് പറഞ്ഞാലും അനുവദം ഇല്ലാതെ ദേഹത്ത് കൈ വെക്കാൻ പറ്റില്ല... നസ്‌ലിൻ ആണ് ശരി ????#AlappuzhaGymkhana #Naslen pic.twitter.com/xE7f0eVPzH

— Mollywood Exclusive (@Mollywoodfilms) April 12, 2025
താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടന്റെ അഹങ്കാരമാണ് ഈ വീഡിയോയിൽ കാണുന്നത് എന്ന് ചിലർ പറയുമ്പോൾ അനുവാദമില്ലാതെ തോളില്‍ കയ്യിടുന്നത് എന്തിന് എന്ന് മറ്റു ചിലർ മറുപടി നൽകുന്നുമുണ്ട്. എന്ത് ആരാധകൻ ആണെന്ന് പറഞ്ഞാലും അനുവദം ഇല്ലാതെ ദേഹത്ത് കൈ വെക്കാൻ പറ്റില്ലെന്നും നസ്ലിൻ മാത്രമാണ് ഇവിടെ ശരിയെന്നും ഒരുകൂട്ടർ പറഞ്ഞുവെയ്ക്കുന്നുണ്ട്. 
 
അതേസമയം ആലപ്പുഴ ജിംഖാന കളക്ഷനിലും ടിക്കറ്റ് വിൽപ്പനയിലും സിനിമ വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ചിത്രം ആദ്യ മൂന്ന് ദിവസം  കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍