അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ? ചർച്ചയായി ചുംബന ചിത്രം!

നിഹാരിക കെ.എസ്

ശനി, 12 ഏപ്രില്‍ 2025 (17:13 IST)
നടി അനുപമ പരമേശ്വരനും ചിയാൻ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്ലൂമൂൺ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് വൈറലായിരിക്കുന്നത്. അനുപമയുടെയും ധ്രുവിന്റെയും മുഖമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് സ്‌ക്രീൻ ഷോട്ടിലുള്ളത്. ഇതോടെ ഇരുവരുടെയും ആരാധകർ ഞെട്ടലിലാണ്.
 
ഈ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് അനുപമയും ധ്രുവും ആണെന്നും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങളോട് അനുപമയോ ധ്രുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് പുതിയ ചിത്രത്തിന്റെ പിആർ ആണോ എന്നും ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. 
 
ബൈസൺ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമാണോ പുതിയ അഭ്യൂഹങ്ങൾ എന്നാണ് ചിലരുടെ സംശയം. ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ഫോട്ടോ ആയിരിക്കണമെന്നും അത് ലീക്കായതാകുമെന്നും കണ്ടുപിടിക്കുന്നവരുണ്ട്.
 
അതേസമയം, ഡ്രാഗൺ എന്ന ചിത്രമാണ് അനുപമയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. പെറ്റ് ഡിക്ടറ്റീവ്, ജെഎസ്‌കെ എന്നീ മലയാള ചിത്രങ്ങളും ലോക്ഡൗൺ എന്ന തമിഴ് ചിത്രവും പരാധ എന്ന തെലുങ്ക് ചിത്രവുമാണ് അനുപമയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍