മലയാളികള്‍ക്ക് തൊട്ടടുത്ത വീട്ടിലെ പയ്യനെ കാണുന്ന പോലെയാണ് ഷറഫുദ്ദീന്‍ സിനിമകള്‍. സാധാരണക്കാരനായ നായകനെയാണ് ഷറഫുദീന്‍ അധികവും അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ ഷറഫുദീന്‍ നായകനായുള്ള മറ്റൊരു സിനിമ കൂടി തീയേറ്ററിലെത്തുകയാണ്. പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയില്‍ അനുപമ പരമേശ്വരനാണ് ഷറഫുദീന്റെ നായികയാവുന്നത്. ഏപ്രില്‍ 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.