ആ മേക്ക് ഓവർ ചുമ്മാതല്ല,മൾട്ടിവേഴ്സ് സൂപ്പർ ഹീറോ മന്മഥനായി നിവിൻ പോളി, ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (13:09 IST)
മലയാളികളുടെ പ്രിയതാരമാണെങ്കിലും അടുത്തകാലത്തൊന്നും സോളോ നായകനായി വലിയൊരു ഹിറ്റ് ചിത്രം സമ്മാനിക്കാന്‍ നിവിന്‍ പോളിക്ക് സാധിച്ചിട്ടില്ല. ഒരുപക്ഷേ നിവിന്‍ പോളിയേക്കാള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന തടികുറച്ചുകൊണ്ടുള്ള നിവിന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച സ്വീകരണം.
 
 ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ആദ്യ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ ഹീറോ സിനിമയില്‍ നിവിന്‍ നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന കോമഡി ആക്ഷന്‍ ഫാന്റസി എന്റര്‍ടൈനറിലാണ് നിവിന്‍ നായകനാവുന്നത്. സിനിമയില്‍ സൂപ്പര്‍ ഹീറോയായാകും നിവിന്‍ എത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍