'നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാൽ മതി'; പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടുവെന്ന് അർച്ചന കവി

നിഹാരിക കെ.എസ്

ബുധന്‍, 15 ജനുവരി 2025 (10:15 IST)
നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് അർച്ചന കവി. എം. ടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ് സിനിമയാണ് നീലത്താമര. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് അർച്ചന കവി. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
 
നീലത്താമരയിൽ പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തിൽ അർച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാൻ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അർച്ചന പറയുന്നു. സത്യം പറഞ്ഞാൽ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാൻ ആ അറിവില്ലായ്‌മ എന്നെ സഹായിച്ചു. സ്കൂളിൽ നിന്ന് ഒരു നാടകം ചെയ്യാൻ പോകും പോലെയാണ് ഞാൻ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നതെന്നും അർച്ചന കവി പറയുന്നു.
 
ഞാൻ പുതുമുഖം ആയതിനാൽ സെറ്റിൽ ചെറിയ രീതിയിൽ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ…, നിലത്തിരുന്നാൽ മതി എന്നെല്ലാം ഒരാൾ വന്ന് പറഞ്ഞുവെന്നാണ് അച്ഛനെ കവി പങ്കുവെക്കുന്നത്. ഒരുദിവസം എം.ടി സാർ ഒന്നിച്ചിരുന്ന് കഴിക്കാൻ എന്നെ വിളിച്ചു. അപ്പോൾ നേരത്തെ പരിഹസിച്ച ആൾ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാൻ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി എന്നാണ് അർച്ചന കവി പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍