'നിങ്ങള്‍ ആരാണെന്ന് പറയുന്ന ഒരു പെയിന്റിംഗ്'; പുത്തന്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

കെ ആര്‍ അനൂപ്

ചൊവ്വ, 21 മാര്‍ച്ച് 2023 (10:24 IST)
അനുശ്രീ 'കള്ളനും ഭഗവതിയും' എന്ന തന്റെ പുതിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു നേരത്തെ നടി.
 
'വസ്ത്രധാരണം ആത്മപ്രകാശനത്തിന്റെ ഒരു രൂപമാണ്, നിങ്ങള്‍ ആരാണെന്ന് പറയുന്ന ഒരു പെയിന്റിംഗ് പോലെയാണിത്.'-എന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
പ്രണവ് രാജ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്‌റ്റൈലിസ്റ്റ് : ശബരിനാഥ് കെ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍