കോഹ്‌ലി എന്താ ഇങ്ങനെ ?; പരാതി പരസ്യമായി പറഞ്ഞ് അനുഷ്‌ക
ബുധന്‍, 15 ഓഗസ്റ്റ് 2018 (15:27 IST)
വിരാട് കോഹ്‌ലിക്കൊപ്പം ചിലവഴിക്കാന്‍ ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ.
ശരത് കതാരിയ സംവിധാനം ചെയ്യുന്ന 'സൂയ് ദാഗ- മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് അനുഷ്‌ക തന്റെ പരിഭവം പങ്കുവച്ചത്.
പതിനഞ്ചാം വയസ് മുതല്‍ താന്‍ സിനിമയിലുണ്ട്. വിരടുമായുള്ള വിവാഹ ശേഷവും അത് തുടരുകയാണ്. കല്യാണം കഴിഞ്ഞതിന് പിന്നാലെ വീട്ടിലിരിക്കുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ചിത്രത്തില്‍ എനിക്ക് ആ ഫീല്‍ ലഭിച്ചുവെന്നും അനുഷ്‌ക പറഞ്ഞു.
കുടുംബത്തിന്റെ കഥ പറയുന്ന ‘സൂയ് ദാഗ - മെയ്ഡ് ഇന്‍ ഇന്ത്യ’യില്‍ ഒരു വീട്ടമ്മയുടെ അവസ്ഥയിലൂടെ ഞാന്‍ കടന്നു പോയി. കുടുംബാന്തരീക്ഷത്തിലും വീട്ടമ്മയുടെ ലോകമായ അടുക്കളയിലും ജീവിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവെന്നും അനുഷ്‌ക വ്യക്തമാക്കി. പക്ഷേ, ഭര്‍ത്താവിനൊപ്പം അധികം സമയം ചിലവിടാന്‍ എനിക്ക് കഴിയുന്നില്ലെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.