പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തേ ഇത്തരം വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതു സംബന്ധിച്ച് വ്യക്തമായ ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല.
ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ടവർ തന്നെ ഇക്കാര്യം സൂചിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ സാധൂകരിക്കുന്ന ചില ലൊക്കേഷൻ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് സൂചന. കാക്കിയണിഞ്ഞാൽ ബന്ധങ്ങൾ നോക്കാത്താ, പണക്കൊഴുപ്പിന് മുന്നിൽ പതറാത്ത ഉശിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു പൃഥ്വി വരികയെന്നും റിപ്പോർട്ടുണ്ട്.
മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ, സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. അത് കണ്ട മലയാളികളൊക്കെ അന്തംവിട്ടിരിക്കുകയാണ്.