അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴക്കുമെന്ന് നടി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.ബോള്‍ഡ് സീനുകളില്‍ അഭിനയിക്കാനും നടിക്ക് മടിയില്ല. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സ്‌റ്റൈലിഷ് ലുക്കിലാണ് നടിയെ കാണാനാകുന്നത്.തെലുങ്ക് സിനിമ തില്ലു സ്‌ക്വയറിലാണ് നടിയെ ഒടുവില്‍ കണ്ടത്.
അനുപമ പരമേശ്വരന്റെയും ഷറഫുദ്ദീനിന്റെയും കരിയറില്‍ വഴിത്തിരിവായ സിനിമയാണ് പ്രേമം. ഇപ്പോഴിതാ ഇരു താരങ്ങളും ഒന്നിക്കുകയാണ്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് അനുപമയും ഷറഫുദ്ദീനും ഒന്നിക്കുന്നത്.ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.