അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. വിദേശയാത്രകളുടെ ഭാഗമായി റഷ്യയിലെത്തിയ നടന്‍ ആന്റണി വര്‍ഗീസിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ നടപടികള്‍. റഷ്യയിലെ ജോര്‍ജ്ജിയയില്‍ നിന്നും തന്നെ നാടുകടത്തിയിരുന്നുവെന്ന് ആന്റണി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ എല്ലാ ഡോക്കുമെന്റ്‌സും ക്ലിയറായിരുന്നുവെങ്കിലും അങ്ങോട്ട് ഒന്നും പറയാന്‍ സമ്മതിക്കാതെ നാടുകടത്തുകയായിരുന്നുവെന്ന് ആന്റണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താടിയും മുടിയും വളര്‍ത്തിയ തീവ്രവാദിയാണെന്ന് പറഞ്ഞായിരുന്നു തന്നെ അവര്‍ നാടുകടത്തിയതെന്ന് ആന്റണി പറയുന്നു.
നാടുകടത്തപ്പെട്ടുവെങ്കിലും താന്‍ ആ പ്രോസസുകളെല്ലാം വളരെ എന്‍ജോയ് ചെയ്തുവെന്നും. ഡീപോര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ഇത്രയെയുള്ളുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ വളരെ നന്നായി എന്‍ജോയ് ചെയ്തു. എല്ലാവരും വിമാനത്തില്‍ കയറിയതിന് ശേഷം മാത്രമെ നമുക്ക് കയറാന്‍ സാധിക്കുകയുള്ളുവെന്നും ആന്റണി അഭിമുഖത്തില്‍ വ്യക്തമാക്കി.