ആൻ മരിയ കലിപ്പിൽ തന്നെ. ചിത്രം ഇരുകയ്യം നീട്ടിയാണ് സിനിമാപ്രേമികൾ സ്വീകരിച്ചിരിക്കുന്നത്. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് കുടുംബ പ്രേക്ഷകരെയും കുട്ടികളെയും കയ്യിലെടുത്തിരിക്കുകയാണ് ഈ മിഥുൻ മാനുവൽ ചിത്രം. സണ്ണി വെയ്ൻ, സാറ എന്നിവരെ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്ന സിനിമയിൽ അതിഥിയായി ദുൽഖർ സൽമാനും എത്തുന്നുണ്ട്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്. അജു വർഗീസ്, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ധർമ്മജൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആലീസ് ജോർജ്ജാണ് ചിത്രം നിർമിച്ചിരിക്കുന്നത്.