തന്നെ കൊല്ലാന്‍ ആരെയെങ്കിലും വാടകയ്ക്ക് ഏല്‍പ്പിച്ചാലോയെന്ന് ചിന്തിച്ചിരുന്നതായി അഞ്ജലീന ജോളി. സ്വയം ജീവന്‍ എടുക്കുന്നതിനേക്കാള്‍ നല്ലത് കൊലപാതകമാണ് നല്ലതെന്നും തന്റെ മരണം പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളുന്നതിന് ഇതാണ് നല്ല മാര്‍ഗ്ഗമെന്നും കരുതിയിരുന്നതായി അഞ്ജലീന ജോളി പറഞ്ഞു. എന്റെ അമ്മയെപോലെ എനിക്ക് ചുറ്റുമുള്ള നിരവധി പേര്‍ക്ക് ഞാന്‍ ആത്മഹത്യ ചെയ്താല്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്ന് വരില്ല. അതിനുള്ള പ്രതിവിധിയായിട്ടാണ് വാടക കൊലയാളിയെ ഏര്‍പ്പാട് ചെയ്തത്.