പതിനാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ വീട്ടിനുള്ളില്‍ കയറി സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്.