വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കും

Webdunia
തിങ്കള്‍, 27 ജൂണ്‍ 2022 (16:12 IST)
ബലാത്സഗ കേസില്‍ കുറ്റക്കാരനായ നടന്‍ വിജയ് ബാബുവിനെ ഉടന്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കും. വിജയ് ബാബു ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് താരസംഘടനയില്‍ നിന്ന് അഭിപ്രായമുണ്ടായിരിക്കുന്നത്. വിജയ് ബാബുവിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ച ശേഷം നടപടി മതിയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയുടെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article