നിമിഷ സജയന്‍ സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്‌സ് ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി',-എന്നാണ് ആലിയ ഭട്ട് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞത്.
റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ,കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് ഈ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സീരീസില്‍ അഭിനയിച്ചത്.