അടുത്തിടെ കേട്ട വിവാഹമോചന വാർത്തകളിൽ ഏറ്റവും ചർച്ചയായത് അമല പോൾ- വിജയ് ദമ്പതികളുടെ ഡിവോഴ്സ് ആയിരുന്നു. രണ്ട് വർഷം മാത്രം നീണ്ട് നിന്ന വിവാഹ ബന്ധം ഉപേക്ഷിച്ച അമല വിവിധ പാർട്ടികളിൽ എത്തുന്നത് അർധനഗ്നയായിട്ടാണ് എന്നത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മുൻ ഭാര്യ അർധനഗ്നയായും, അതീവ ഗ്ലാമറസായും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് വിജയിനെ വേദനിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അമലയുടെ വസ്ത്രധാരണം കുറച്ച് ഓവറാണെന്ന് ആരാധകർ പറയുന്നുണ്ട്. താരത്തിന്റെ ഫോട്ടോകൾക്കു താഴെ കമന്റായി അവർ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. വിവാഹമോചിതരായ സ്ത്രീകൾ എപ്പോഴും ഹോട്ട് ആണെന്ന് ഒരു യുവാവ് കമന്റ് ചെയ്തിരുന്നു. ഇതിനെതിരേ അമല കടുത്തഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
വിവാഹമോചിതയായശേഷം നൈറ്റ് പാർട്ടികളിലും വിദേശത്ത് ചുറ്റിനടക്കാനുമാണ് അമല കൂടുതലും താല്പര്യപ്പെടുന്നത്. ഇതാണ് അമലയ്‌ക്കെതിരേ രംഗത്തുവരാൻ ആരാധകരെയും പ്രേരിപ്പിക്കുന്നത്. ബന്ധം തകരാൻ കാരണം അമലയുടെ നിലപാടുകൾ ആണെന്നും ചിലർ പറയുന്നു.