ഇന്ത്യൻ പ്രസിഡന്റ് ആരെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് തട്ടിക്കയറി ആലിയ ഭട്ട്

Webdunia
ബുധന്‍, 6 ഏപ്രില്‍ 2016 (14:07 IST)
മാധ്യമപ്രവർത്തകനോട് ചൂടായി സംസാരിച്ച തെന്നിന്ത്യൻ താര സുന്ദരി ആലിയ ഭട്ട് ആണിപ്പോൾ ബോളിവുഡിലെ സംസാരവിഷയം. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് ദിശ ചടങ്ങിലായിരുന്നു സംഭവം.
 
ഇന്ത്യൻ പ്രസിഡന്റ് ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ തെന്നിന്ത്യൻ താര സുന്ദരി ആലിയ ഭട്ടിന് ഒരിക്കൽ അടിപതറി. എന്നാൽ അതേ ചോദ്യം പിന്നീട് പല തവണ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം നടി പിടിച്ച് നിന്നിരുന്നു. എന്നാൽ ഇത്തവണ ആലിയ കണക്കിന് മറുപടി കൊടുക്കുകയായിരുന്നു.
 
ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നതിന്റെ അർത്ഥം നാണം കെടുത്തുകയല്ലേ എന്നു നടി ചോദിക്കുന്നു. എന്തായാലും പാപ്പരാസികളുടെ ഇടയിൽ സംഭവം ചൂടേറി വരികയാണ്.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം