ഗതി പിടിക്കാതെ അക്ഷയ് കുമാര്‍; പുതിയ ചിത്രത്തിന് തിയറ്ററുകളില്‍ മോശം ഓപ്പണിങ്, ആദ്യദിനം നേടിയത് എത്രയെന്നോ?

വെള്ളി, 12 ഓഗസ്റ്റ് 2022 (10:36 IST)
ബോക്‌സ്ഓഫീസില്‍ ഗതി പിടിക്കാതെ അക്ഷയ് കുമാര്‍. തുടര്‍ പരാജയങ്ങളില്‍ വീണ് പതറുകയാണ് ബോളുവുഡിന്റെ സൂപ്പര്‍താരം. അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം 'രക്ഷാ ബന്ധന്‍' ഇന്നലെയാണ് തിയറ്ററിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ വളരെ മോശമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ആദ്യ ദിനം രക്ഷാ ബന്ധന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 7.50-8.50 കോടി വരെയാണ്. ബോളിവുഡിന്റെ സ്വഭാവം അനുസരിച്ച് ഇത് വളരെ ചെറിയ ആദ്യ ദിന കളക്ഷനാണ്. പ്രത്യേകിച്ച് ഒരു സൂപ്പര്‍താര ചിത്രത്തിന്. അക്ഷയ് കുമാറിന്റെ തന്നെ സാമ്രാട്ട് പൃഥ്വിരാജിനേക്കാള്‍ മോശമാണ് രക്ഷാബന്ധന്റെ ആദ്യദിന കളക്ഷന്‍. 
 
സാമ്രാട്ട് പൃഥ്വിരാജ് ആദ്യ ദിനം 10 കോടി രൂപയാണ് നേടിയത്. സാമ്രാട്ട് പൃഥ്വിരാജിന്റെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ അക്ഷയ് കുമാര്‍ പ്രതിഫലം തിരിച്ചുനല്‍കണമെന്ന് പോലും വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍