പൃഥ്വിരാജിന്റെ 'ഡ്രൈവിംഗ് ലൈസന്‍സ്' ബോളിവുഡിലേക്ക്, അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷങ്ങളില്‍

കെ ആര്‍ അനൂപ്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (14:40 IST)
അടുത്തിടെയായി മലയാളം ചിത്രങ്ങളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദിയിലേക്ക്.റീമേക്കില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 'ഗുഡ് ന്യൂസ്' എന്ന ചിത്രത്തില്‍ അക്ഷയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രാജ് മേത്തയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
 
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.സച്ചി തിരക്കഥയെഴുതി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്'ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തി.സൂപ്പര്‍സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രമായി ഇമ്രാനും വേഷമിടും. 2019 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍