പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിനും ആദ്യ ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭ്രമത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തു വരും. രഹസ്യങ്ങള്‍ ചുരുളഴിയുകയാണ്, കാത്തിരിക്കുക എന്നാണ് ട്രെയിലര്‍ പുറത്തുവരുന്ന വിവരം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.