വിശാൽ ചിത്രം കഴിഞ്ഞു, ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്ത് ഐശ്വര്യ ലക്ഷ്മി

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:29 IST)
രജനികാന്ത് നായകനായ പേട്ടയ്ക്ക് ശേഷം കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. ഐശ്വര്യ ലക്ഷ്മി ആണ് നായിക. ഐശ്വര്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വിശാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടാണ് ഐഷു ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്തത്. 
 
ഐശ്വര്യയ്ക്ക് പുറമേ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു. 
 
സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article