മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ താരം സജീവമാണ്. മറ്റ് ഇന്ഡസ്ട്രികളിൽ വർക്ക് ചെയ്യാൻ പോകുമ്പോൾ അവിടെ ഉള്ളവർ 'ഫേസ് ഓഫ് മലയാള സിനിമ' ആയി കാണുന്നത് ഫഹദ് ഫാസിലിനെയാണെന്ന് ഐശ്വര്യ പറയുന്നു.
'എല്ലാവരും മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഹിന്ദിയിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അവർക്കറിയാവുന്ന ഫേസ് ഓഫ് മലയാള സിനിമ ഫഹദ് ഫാസിൽ ആണ്. ഫഹദിന്റെ സിനിമകൾ കാണുമ്പോൾ അവർ നമ്മളോട് മറ്റ് സിനിമകൾ നിർദേശിക്കാൻ ആവശ്യപ്പെടും. അപ്പോൾ നമ്മൾ എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകൾ കാണാൻ പറയും. നമുക്ക് സന്തോഷമാണല്ലോ. എന്റെ ഒരു സുഹൃത്തിന് ഞാൻ തൂവാനത്തുമ്പികൾ നിർദേശിച്ചു. അതിനുശേഷം കുറേക്കാലം പുള്ളിക്കാരി ആ സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ഹുക്കായി കിടന്നിരുന്നു', ഐശ്വര്യ പറയുന്നു.