ആരൊക്കെ പിരിഞ്ഞാലും അല്ലു അർജുനും സ്നേഹയും ഡിവോഴ്സ് ആകില്ല! അതിനൊരു കാരണമുണ്ട്...

നിഹാരിക കെ എസ്

വെള്ളി, 22 നവം‌ബര്‍ 2024 (16:13 IST)
സിനിമാ താരങ്ങൾ ഡിവോഴ്സ് ആകുന്ന തിരക്കിലാണ്. ഇത് ഡിവോഴ്സ് സീസൺ ആണെന്ന് വേണമെങ്കിൽ പറയാം. ധനുഷ് മുതൽ ഇപ്പോൾ എ.ആർ റഹ്‌മാൻ വരെ എത്തി നിൽക്കുന്നു ആ ഡിവോഴ്സ് ലിസ്റ്റ്. ജയം രവിയുടേതടക്കമുള്ള വിവാഹമോചന അറിയിപ്പുകൾ വൈറലാകുമ്പോൾ മാതൃകാപരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് അല്ലു അർജുനും ഭാര്യ സ്നേഹയും. ഇവരുടെ ദാമ്പത്യത്തിൽ അങ്ങനെ ഒരു സംശയമേ വേണ്ട എന്ന് നടന്റെ ഏറ്റവും പുതിയ വീഡിയോ കണ്ടാല്‍ ബോധ്യമാവും.
 
നന്ദമൂരി ബാലകൃഷ്ണയുമായുള്ള ഒരു ടിവി ഷോയില്‍ ഭാര്യയെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ചർച്ചയാകാവുന്നത്. ഭാര്യയുമായുള്ള വഴക്കുണ്ടാകുന്നതിനെ കുറിച്ചും അത് എങ്ങനെയാണ് സോള്‍വ് ആകുന്നതിന് എന്നതിനെ കുറിച്ചും അല്ലു അര്‍ജുന്‍ സംസാരിക്കുന്നുണ്ട്. ആ വീഡിയോയും ഇപ്പോഴത്തെ വിവാഹ മോചനങ്ങളും ബന്ധിപ്പിച്ച് സംസാരിക്കുകയാണ് ആരാധകര്‍.
 
തനിക്കും ഭാര്യയ്ക്കും ഒരു പേഴ്‌സണല്‍ ചാറ്റ് ബോക്‌സ് ഉണ്ട് എന്ന് അല്ലു അര്‍ജുന്‍ പറയുന്നു. വഴക്കിട്ടു കഴിഞ്ഞാല്‍ പരസ്പരം പറയാനുള്ള കാര്യങ്ങള്‍ ഇരുവരും അതില്‍ എഴുതിയിടുമത്രെ. രണ്ട് പേര്‍ക്കും സംസാരിക്കാന്‍ ഒരു സ്‌പേസ് കിട്ടുന്നതോടെ ആ വഴക്കുകള്‍ അവിടെ അവസാനിക്കുമെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഇത് മറ്റുള്ളവര്‍ മാതൃകയാക്കാം എന്ന് ആരാധകരും പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍