ജയിലറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്,'എസ്‌കെ 23' ഒരുങ്ങുന്നു, ഇത്തവണ അതിഥി വേഷത്തില്‍ അല്ല!
ശിവകാര്ത്തികേയന് മുമ്പില്‍ നിരവധി ചിത്രങ്ങള്‍ ഉണ്ട്. നടന്റെ ഇരുപത്തിമൂന്നാമത്തെ സിനിമ എആര്‍ മുര്‍ഗദോസിനൊപ്പം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'എസ്‌കെ 23' എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഒരു വശത്ത് മലയാള സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തമിഴ് സിനിമകളില്‍ സ്ഥിരമായി സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാണ്.ശിവകാര്‍ത്തികേയനുവേണ്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ അല്ല ലാല്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്. ഒരു പ്രധാന കഥാപാത്രത്തെ ആര്‍ക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ലാല്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിട്ടിട്ടില്ല.