തെലുങ്കിൽ മമ്മൂട്ടിക്ക് പരാജയങ്ങൾ മാത്രം ! വലിയ തുക കണ്ടെത്താനാവാതെ യാത്ര 2 താഴേക്ക്! കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ഫെബ്രുവരി 2024 (13:07 IST)
മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല. സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ആകെ 4.18 കോടി രൂപയാണ് നേടാനായത് എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ദിവസമായിട്ടും 0.68 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. റിലീസ് ദിനം 2.05 കോടിയും രണ്ടാം ദിവസം 0.75 കോടിയും മൂന്നാം ദിവസം 0.7 കോടിയും മാത്രമാണ് യാത്ര രണ്ടാം ഭാഗത്തിന് സ്വന്തമാക്കാനായത്.
 
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
 
ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ സിനിമയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് കണക്ക് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി രണ്ടാം ഭാഗത്തിൽ കുറച്ചു സീനുകളിലെ അഭിനയിക്കുന്നുള്ളൂ എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാനാകുന്നത്.
 
സിനിമയിലെ അതിഥി വേഷത്തിൽ അഭിനയിക്കാൻ പോലും 3 കോടി രൂപ പ്രതിഫലമായി മമ്മൂട്ടിക്ക് നൽകാൻ നിർമ്മാതാക്കൾ തയ്യാറായി. 50 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജീവയാണ്. എട്ടു കോടി രൂപയാണ് ജീവക്ക് ലഭിക്കുന്ന പ്രതിഫലം.
 
ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയിൽ പറയുന്നത്.
 
സന്തോഷ് നാരായണനാണ് സംഗീതം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍