6 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ യെസ് പറഞ്ഞ് പ്രിയങ്ക ചോപ്ര; മഹേഷ് ബാബുവിന്റെ നായികയായി മടങ്ങി വരവ്

നിഹാരിക കെ.എസ്
ഞായര്‍, 29 ഡിസം‌ബര്‍ 2024 (14:10 IST)
എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള ഓരോ അപ്‌ഡേറ്റും വളരെ പെട്ടന്നാണ് വൈറലാകുന്നത്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക ആയി എത്തുന്നത്. ഹോളിവുഡിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് പ്രിയങ്ക ചിത്രത്തിലൂടെ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ കഥ അവസാന ഘട്ടത്തിലാണ്. 
 
ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു നായികയെയാണ് രാജമൗലി പരി​ഗണിക്കുന്നത്. ആ കഥാപാത്രത്തിലേക്ക് പ്രിയങ്കയേക്കാൾ മികച്ച മറ്റൊരു നടിയില്ല. കഴിഞ്ഞ 6 മാസമായി സംവിധായകൻ പ്രിയങ്ക ചോപ്രയുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാകുമിത്.
 
2025 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് 2026 ഓടെ പൂർത്തിയാകുമെന്നും 2027 ൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നുമാണ് വിവരം. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article