ശരീരത്തിലെ അടയാളങ്ങൾ ധനുഷ് ശസ്ത്രക്രിയയിലൂടെ നീക്കി! ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട്

ചൊവ്വ, 21 മാര്‍ച്ച് 2017 (11:03 IST)
തമിഴ് നടന്‍ ധനുഷ് തങ്ങളുടെ ദമ്പതികൾ ആണെന്ന് വാദിച്ച് കേസുകൊടുത്ത തമിഴ് വൃദ്ധ ദമ്പതികൾക്ക് ആശ്വാസമായി മെഡിക്കൽ റിപ്പോർട്ട്. ധനുഷിനെ വെട്ടിലാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. താന്‍ കസ്ത്രൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന ധനുഷിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. 
 
2002 ല്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഓടിപ്പോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. പ്രഥാമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
 
ധനുഷിന്റെ ഇടത് തോള്‍ എല്ലില്‍ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോതിയില്‍ പറഞ്ഞിരുന്നത്. കോടതിയിൽ വെച്ച് തന്നെ നടത്തിഉഅ പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.
 
വിശദമായ മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവരുന്നത്. ധനുഷിന്റെ തോളെല്ലിലും കാല്‍മുട്ടിലും ദമ്പതികള്‍ പറഞ്ഞ അടയാളങ്ങള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അത് ധനുഷ് ശസ്ത്രക്രിയയിലൂടെ അടയാളം പോലും ഇല്ലാതെ നീക്കം ചെയ്തു എന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക