ജൂണിനെ വരവേറ്റ് ഭാവന, ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 1 ജൂണ്‍ 2021 (14:55 IST)
ജൂണിനോട് പ്രത്യേകമായൊരു ഇഷ്ടമാണ് നടി ഭാവനയ്ക്ക്. കഴിഞ്ഞവര്‍ഷവും ജൂണ്‍ മാസത്തെ വരവേറ്റുകൊണ്ട് നടി പോസ്റ്റ് ഇട്ടിരുന്നു. തന്റെ പ്രിയതമനൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് ഇത്തവണ ജൂണിനെ സ്വാഗതം ചെയ്തത്.
 
ഹലോ ജൂണ്‍ എന്നാണ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ട് നടി കുറിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രം ശ്രദ്ധ നേടി. 
 
മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവന അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഒടുവിലായി നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍