ജയറാമിന്റെ വാക്കുകളിലേക്ക്
'നമസ്‌കാരം,ഇന്ന് ജൂണ്‍ ഒന്നാം തീയതി. നേരിട്ടല്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ വഴി ആണെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ സമയത്ത് പുതിയ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതുതായി വിദ്യ അഭ്യസിക്കാന്‍ സ്‌കൂളില്‍ ചേരാന്‍ പോകുന്ന എന്റെ കുഞ്ഞ് അനുജത്തിമാര്‍ക്കും അനുജന്‍മാര്‍ക്കും എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവിധ ആശംസകളും നേരുന്നു.