ഈ മിടുക്കിയായ സ്‌കൂള്‍ കുട്ടിയെ പരിചയമുണ്ടോ ? ഇന്ന് ടോവിനോയുടെ നായിക

കെ ആര്‍ അനൂപ്

ചൊവ്വ, 1 ജൂണ്‍ 2021 (12:31 IST)
ജൂണ്‍ 1, വീണ്ടുമൊരു ഓണ്‍ലൈന്‍ സ്‌കൂള്‍ കാലം കൂടി വരുമ്പോള്‍ തന്റെ പഴയ ബാല്യത്തിലേക്ക് തിരിച്ചു നടന്നിരിക്കുകയാണ് നടി സംയുക്ത മേനോന്‍.
 
'ജൂണ്‍ 1 ഇക്കുറിയും എല്ലാം ഓണ്‌ലൈന്‍ ആണെങ്കിലും സ്‌കൂളിലേക്ക് തിരിച്ചെത്തുന്ന മിന്നും താരങ്ങള്‍ക്ക് എന്റെ ആശംസകള്‍ ! ഈ മിടുക്കിയായ സ്‌കൂള്‍ കുട്ടിയെ പരിചയമുണ്ടോ എന്ന് നോക്കിക്കേ'-സംയുക്ത മേനോന്‍ കുറിച്ചു.
 
മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ജയറാം എന്നീ താരങ്ങള്‍ കുട്ടികള്‍ക്ക് ആശംസകളുമായി നേരത്തെതന്നെ എത്തിയിരുന്നു.
 
പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു സംയുക്ത മേനോന്‍. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍