ഇതാണ് കർമ്മ! അന്ന് ജീവിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അമൃത, ഇന്ന് ബാല; അന്നത്തെ ബാലയുടെ സ്ഥാനത്ത് ഇന്ന് എലിസബത്ത്

നിഹാരിക കെ.എസ്

തിങ്കള്‍, 17 മാര്‍ച്ച് 2025 (11:35 IST)
കൊച്ചി: മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.  ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്. 
 
സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബാലയ്‌ക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസമായി എലിസബത്ത് നിരവധി വീഡിയോകൾ ചെയ്തിരുന്നു. താൻ കൂടെയുണ്ടായിരുന്ന സമയം, ബാല തന്നോട് ചെയ്ത കാര്യങ്ങളാണ് എലിസബത്ത് ഓരോ വീഡിയോയിലും തുറന്നു പറഞ്ഞത്. ഈ വീഡിയോയുടെ  അടിസ്ഥാനത്തിൽ ആയിരുന്നു യൂട്യൂബര്‍ അജു അലക്‌സും ബാലയ്‌ക്കെതിരെ രംഗത്ത് വന്നത്. 
 
എന്നാൽ, ഈ രംഗങ്ങളിലൊന്നും ഇല്ലാത്ത ആളാണ് ബാലയുടെ മുൻഭാര്യ അമൃത. ബാലയ്‌ക്കെതിരെ ഡോക്യൂമെൻറ്സിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് അമൃത മുൻപ് പരാതി നൽകിയിരുന്നു. ഇതല്ലാതെ ബാലയുടെ പേരും പറഞ്ഞ് അമൃത സോഷ്യൽ മീഡിയയിൽ വരാറില്ല. ബാലയാണ് വർഷങ്ങളായി അമൃതയെ സോഷ്യൽ മീഡിയ വഴി സൈബർ അറ്റാക്കിന് ഇട്ടുകൊടുത്തിരുന്നത്. അന്ന് ബാല ചെയ്ത കാര്യം ഇന്ന് എലിസബത്ത് ചെയ്യുമ്പോൾ അത് ബാലയ്ക്ക് സഹിക്കാൻ കഴിയുന്നില്ല. ജീവിക്കണമെന്ന അപേക്ഷയാണ് ബാല നടത്തുന്നത്. മുൻപ് അമൃതയും സഹോദരിയും അഭിരാമിയും ഇതുതന്നെയാണ് ബാലയോടും ആവശ്യപ്പെട്ടിരുന്നത് എന്ന് ഓർമപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍