യുവനടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 4 ജനുവരി 2019 (11:56 IST)
യുവനടനും സംവിധായകനുമായ സൗബിന്‍ സാഹിർ അറസ്റ്റിലായെന്ന് റിപ്പോർട്ട്. സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്ത കേസിലാണ് അറസ്റ്റിൽ. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത്.
 
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത് . സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article