പഠാന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയി, ആമസോണ്‍ ചിത്രം സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്

കെ ആര്‍ അനൂപ്

ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:02 IST)
ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രം പഠാന്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമയുടെ ഒടിടി അവകാശങ്ങള്‍ വന്‍ തുകയ്ക്കാണ് വിറ്റുപോയത്.
 
പഠാന്റെ ഒടിടി അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വന്നിട്ടില്ല.100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍