Abraham Ozler: ആദ്യ വാരത്തിലെ മികച്ച ബോക്‌സ്ഓഫീസ് പ്രകടനത്തിനു ശേഷം മിഥുന്‍ മാനുവല്‍ ചിത്രം എബ്രഹാം ഓസ്‌ലര്‍ താഴേക്ക്. എട്ടാം ദിനമായ ഇന്നലെ ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും 65 ലക്ഷം മാത്രമാണ്. റിലീസ് ചെയ്തു ആറാം ദിനം മുതല്‍ ചിത്രത്തിന്റെ പ്രതിദിന കളക്ഷന്‍ ഒരു കോടിക്ക് താഴെയായി.
ഇന്ത്യയില്‍ നിന്നുള്ള ചിത്രത്തിന്റെ കളക്ഷന്‍ 15 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യദിനം മൂന്ന് കോടിക്ക് അടുത്ത് ചിത്രം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തിരുന്നു. ആദ്യ വീക്കെന്‍ഡില്‍ ശനിയാഴ്ച 2.70 കോടിയും ഞായറാഴ്ച മൂന്ന് കോടിയും കളക്ട് ചെയ്തു. ആദ്യ വാരത്തിനു ശേഷം ചിത്രത്തിന്റെ കളക്ഷന്‍ കുറയുകയായിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തിനു അടുത്ത് ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. പിന്നീട് അത് ദിവസം 30,000 ത്തിലേക്കും ഇപ്പോള്‍ അത് 20,000 ത്തില്‍ താഴെയായും കുറഞ്ഞു. അതേസമയം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്.
ജയറാം നായക വേഷത്തിലെത്തിയ ഓസ്‌ലര്‍ ഒരു ഇമോഷണല്‍ ഡ്രാമയും മെഡിക്കല്‍ ത്രില്ലറുമാണ്. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയത് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് പ്രകടനം മെച്ചപ്പെടാന്‍ കാരണമായി. അതേസമയം ഓസ്‌ലറിന് രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ചിത്രം അവസാനിക്കുന്നതെന്നും ജയറാമിന്റെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടേണ്ട സാഹചര്യം ഉണ്ടെന്നും മിഥുന്‍ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.