ആസിഫ് അലി നായകനാകുന്ന ‘കോഹിനൂര്‍’എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഡം ഡം ഡം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. സലില്‍ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ആസിഫ് അലിയും സുഹൃത്തുക്കളായ സജിന്‍ ജാഫറും ബ്രിജിഷ് മുഹമ്മദും ചേര്‍ന്നാണ് ‘ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍’ന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.