ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നു ! സത്യാവസ്ഥ എന്ത്?

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (21:08 IST)
ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ആമിര്‍ ഖാന്റെ രണ്ടാം വിവാഹബന്ധമായിരുന്നു അത്. ആമിറും കിരണും ഒന്നിച്ചാണ് വിവാഹമോചനത്തെ കുറിച്ച് തീരുമാനമെടുത്തത്. ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നു എന്ന തരത്തില്‍ പിന്നീട് വാര്‍ത്ത പ്രചരിച്ചിരുന്നു. ആമിര്‍ ഖാന്റെ മൂന്നാം വിവാഹം ഉടനുണ്ടാകുമെന്നും വധു ആരാണെന്ന് താരം തന്നെ വെളിപ്പെടുത്തുമെന്നും ഈ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ആമിര്‍ ഖാനുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മൂന്നാമത്തെ വിവാഹത്തെ കുറിച്ച് താരം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ആമിര്‍ ഖാനുമായി അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article