തന്റെ കരിയറിൽ തന്നെ ഏറ്റവും നന്നായി അഭിനയിച്ച ചിത്രമായി ദംഗലിനെ കണക്കാക്കുന്നുവെന്ന് പറയുകയാണ് ആമിർ ഖാൻ. എന്നാൽ ഒരു ഷോട്ടിൽ മാത്രമാണ് കഥാപാത്രത്തെ തനിക്ക് നഷ്ടമായതെന്നും അത് ആദ്യം തന്നെ കണ്ടുപിടിച്ചത് അമിതാഭ് ബച്ചനാണെന്നും താരം പറയുന്നു. 1988-ൽ പുറത്തിറങ്ങിയ ഖയാമത് സേ ഖയാമത് തക് പ്രദർശിപ്പിച്ച റെഡ് ലോറി ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ആമിർ.