മലയാളത്തിലെ മെഗാ ബ്ലോക്‍ബസ്റ്റര്‍ ചിത്രം ‘അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ആടുകളം, ജിഗര്‍തണ്ട തുടങ്ങിയ കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച എസ് കതിരേശനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.