ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. കൂടെയുണ്ടെന്ന ഒരൊറ്റ വാക്കുകൊണ്ട് വീണിടത്തുനിന്ന് കൈ തന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നവന്‍. അത്തരത്തിലൊരു സുഹൃത്ത് ബന്ധത്തിന്റെ ആഴങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മിറാഷും. തന്റെ സുഹൃത്ത് മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നത് കാണാനായി 'എല്‍ 360' ലൊക്കേഷനിലേക്ക് മിറാഷ് പോയി.
മോഹന്‍ലാലിന്റെ ആരാധകനായ മിറാഷിനെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു 'എല്‍ 360'സിനിമ ലൊക്കേഷന്‍ സമ്മാനിച്ചത്. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം ആയിരുന്നു മിറാഷിന്. ചിത്രീകരണം കണ്ട് മിറാഷ് മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കി. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. ആരാധകര്‍ക്ക് പഴയ ലാലേട്ടനെ തിരിച്ചു കിട്ടും.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനാണ്. റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്നതായിരിക്കും എന്നാണ് പറയപ്പെടുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.