'ലിയോ' കാത്തിരിപ്പ് അവസാനിക്കുന്നു,ഇനി 9 ദിവസങ്ങള്‍ കൂടി...

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (11:44 IST)
ലിയോ കാണാനായി വിജയ് ആരാധകര്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. വിജയ് - ലോകേഷ് കനകരാജ് ടീമിന്റെ ആക്ഷന്‍മ ത്രില്ലര്‍ തിയറ്ററുകളില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അതെ ഇനി 9 ദിവസങ്ങള്‍ കൂടി.യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഒക്ടോബര്‍ 19ന് ലിയോ തിയേറ്ററുകളില്‍ എത്തും.
 
ഗോകുലം മൂവീസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ ലിയോ എത്തിക്കുന്നത്. സിനിമയുടെ പ്രചാരണാര്‍ത്ഥം വലിയ ബാനറുകള്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു.
സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍