നോ എന്നു പറഞ്ഞാൽ നോ! ദുൽഖർ ചിത്രം മുതൽ വിജയ് ചിത്രം വരെ; സായ് പല്ലവി നിരസിച്ച 5 സിനിമകൾ

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (10:49 IST)
നായകന്റെ പിന്നാലെ പാട്ടും പാടി നടക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ സായ് പല്ലവിയെ കിട്ടില്ല. ശക്തമായ നിലപാടുകൾക്കൊപ്പം കഥയ്ക്ക് അനിവാര്യമായ, കാമ്പുള്ള കഥ പറയുന്ന കഥാപതെരങ്ങളെയാണ് സായ് പല്ലവി തിരഞ്ഞെടുക്കാറ്. ഹിറ്റ് ആയ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ട്. സായ് പല്ലവി വേണ്ടെന്ന് വെച്ച സിനിമകളിൽ വിജയ് ചിത്രവും ദുൽഖർ ചിത്രവും ഉൾപ്പെടുന്നു. ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ താരാമാകാനെങ്കിലും വലിയ സംവിധായകനായാലും ആ ഓഫറുകൾ വേണ്ടെന്ന് വയ്ക്കാനുള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്.
 
ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. സിനിമയിൽ നായികയായി അഭിനയിക്കാൻ സായ് പല്ലവിയെ സമീപിച്ചിരുന്നു. എന്നാൽ കഥാപാത്രവുമായോ തിരക്കഥയുമായോ നന്നായി പൊരുത്തപ്പെടാൻ സായ് പല്ലവിക്ക് കഴിഞ്ഞില്ല. അങ്ങനെ ആ സിനിമ വേണ്ടെന്ന് വെച്ച്. പിന്നീട് ഋതു വർമ്മ സിനിമയിൽ നായികയായി എത്തി. ആ വർഷത്തെ ഹിറ്റ് തമിഴ് സിനിമകളിൽ എസ് ചിത്രവുമുണ്ട്. 
 
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തിയ ‘സർക്കാരു വാരി പാട്ട’യിലും സായ് പല്ലവിയെ ആയിരുന്നു നായിക ആയി തീരുമാനിച്ചിരുന്നത്. അഭിനയത്തിനേക്കാൾ കൂടുതൽ നായികയുടെ ഗ്ലാമറസ് വശം പ്രകടിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിൽ നിന്നാണ് സായ് എസ് സിനിമ വേണ്ടെന്ന് വെച്ചത്. സായ് പല്ലവിക്ക് പകരം കീർത്തി സുരേഷ് എസ് ചിത്രത്തിൽ നായികയായി.
 
വിജയ് ചിത്രമായ ലിയോയിൽ സായ് പല്ലവിയെ പരിഗണിച്ചിരുന്നു. കഥാപാത്രം ചെറുതും സ്‌ക്രീൻ സമയം വളരെ കുറവായതുകൊണ്ടും നടി അത് നിരസിക്കുകയായിരുന്നു. വിജയ്‌യുടെ ഭാര്യയായി അഭിനയിച്ച തൃഷയുടെ കഥാപാത്രമാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
 
വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന എന്നിവർ ഒന്നിച്ച് അഭിനയിച്ച് ഹിറ്റായ സിനിമയായിരുന്നു ‘ഡിയർ കോമ്രേഡ്’. രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവിയെയാണ് നായികയായി ആദ്യം പരിഗണിച്ചിരുന്നത്. സിനിമയിലെ ബോൾഡ് രംഗങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞാണ് സായ് പല്ലവി എസ് വേഷം നിരസിച്ചത്.
 
മണിരത്‌നം രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘കാട്രു വെളിയിടൈ’. കാർത്തി നായകനായെത്തിയ സിനിമയിൽ അദിതി റാവു ഹൈദരിയോടൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പ് സായ് പല്ലവിയെ നായികയാക്കാൻ മണിരത്നം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിലും സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സുഖകരമായി തോന്നാത്തതിനാലും ആ ഓഫർ നടി നിരസിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍