അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി പൊലീസ് യൂണിഫോം അണിഞ്ഞത്. ഇനി വരാനിരിക്കുന്ന ഉണ്ടയിലും പൊലീസ് കഥാപാത്രമാണ്. എന്നാൽ, മലയാളികളെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളിൽ ഒന്നാണ് ഇൻസ്പെക്ടർ ബൽറാം.
പിന്നീട് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ഐവി ശശി മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു. അക്കാലത്തെ ബംബർ ഹിറ്റായിരുന്നു ചിത്രം. 1991 ഏപ്രില്‍ 28 നായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മുരളി, ജഗദീഷ്, കുഞ്ചന്‍, ഉര്‍വശി, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഇതേ സീരിസില്‍ മൂന്നാമതായി എത്തിയ സിനിമയാണ് ബല്‍റാം v/s താരദാസ്. ഐവി ശശി സംവിധാനം ചെയ്ത ചിത്രം 2006 ലായിരുന്നു പുറത്തിറങ്ങുന്നത്. അതിരാത്രം എന്ന ചിത്രത്തിലെ താരദാസ് എന്ന കഥാപാത്രവും ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവും ചേര്‍ന്നായിരുന്നു ഈ ചിത്രം എത്തിച്ചത്. എന്നാൽ വേണ്ടത്ര ശ്രദ്ധ നേടാൻ ചിത്രത്തിനായില്ല.