ഹോട്ടല്‍ മുറിയില്‍ വച്ച് 12 വയസുകാരന്‍ പീഡിപ്പിച്ചുവെന്ന് ബോളിവുഡ് താരം

Webdunia
ശനി, 2 മെയ് 2015 (14:22 IST)
ഹോട്ടല്‍ മുറിയില്‍ വച്ച്  12 വയസുകാരനായ  ജീവനക്കാരന്‍  പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന  പരാതിയുമായി ബോളിവുഡ് താരം ഖുഷി മുഖര്‍ജി. വെള്ളിയാഴ്‌ച രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ ഉറങ്ങിക്കിടക്കവേ പീഡന ശ്രമത്തിനിരയായെന്നാണ് ഖുഷി മുഖര്‍ജി പറയുന്നത്. എന്നാല്‍ ആരോപണം ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചു.
 
 പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ ഭോപ്പാലിലുള്ള താരം ഹോട്ടലില്‍ ഉറങ്ങുമ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ മുറിക്കകത്തേക്ക്‌ അതിക്രമിച്ച്‌ കയറുകയും കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നുമാണ് ഖുഷി പറയുന്നത്. എന്നാല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ ഓടിയൊളിച്ചെന്നും പിന്നീട് ഹോട്ടലിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയെന്നും നടി പറയുന്നു.
 
എന്നാല്‍ പീഡനശ്രമം നടന്നിട്ടില്ലെന്നും മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അക്കാര്യം താരത്തെ അറിയിക്കാന്‍ വേണ്ടിയാണ് ജീവനക്കാരന്‍ ചെന്നതെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. മുറിയിലേക്ക് പ്രവേശിക്കും മുമ്പായി ജീവനക്കാരന്‍ ബെല്ലടിച്ചെന്നും എന്നാല്‍ താരം ഉണരാതിരുന്നതിനെ തുടര്‍ന്നാണ് മുറിയിലേക്ക് കടന്നതെന്നുമാണ് അവരുടെ പക്ഷം. എന്തായാലും നടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്‌  അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.