12 ദിവസംകൊണ്ട് 100 കോടി, ഇനി വമ്പന്മാര്‍ വീഴും, വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നത്

കെ ആര്‍ അനൂപ്

ചൊവ്വ, 5 മാര്‍ച്ച് 2024 (13:16 IST)
ചിദംബരം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ മലയാള സംവിധായകനായി മാറി. മഞ്ഞുമ്മല്‍ ബോയ്‌സ് വേഗത്തില്‍ ഓടി 100 കോടി തൊട്ടു. ആദ്യമായി ഈ നേട്ടം കൈവരിച്ച മലയാള സിനിമ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആണ്. രണ്ടാമത് അദ്ദേഹത്തിന്റെ തന്നെ ലൂസിഫറും. ആഗോളതലത്തില്‍ 2018 എന്ന സിനിമയും 100 കോടി കടന്നു. എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാനുള്ള കരുത്തോടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നേറുന്നത്.
 
പ്രേക്ഷകര്‍ക്ക് പുതുമ നിറഞ്ഞ കാഴ്ച അനുഭവം സമ്മാനിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് 12 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ എത്തിയത്. മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.
 
തമിഴ് ബോക്‌സ് ഓഫീസില്‍ ഒരു തമിഴ് ചിത്രം റിലീസ് ആയ സന്തോഷത്തോടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ സിനിമ പ്രേമികള്‍ എത്തുന്നത്. ഞായറാഴ്ച മാത്രം സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 4.8 2 കോടി രൂപയാണ്. മാര്‍ച്ച് എട്ടിന് പ്രേമലു തെലുങ്ക് പതിപ്പ് കൂടി എത്തുന്നതോടെ കളക്ഷന്‍ കുതിച്ചുയരും. ഹൈദരാബാദ് പശ്ചാത്തലമാക്കി പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് പ്രേമലു ഒരുക്കിയിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍