എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അജിത് സിനിമ. 194 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഏഴ് നൂറ് കോടി സിനിമകളാണ് അജിത്തിനുള്ളത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത വേതാളം ആണ് അജിത്തിന്റെ ആദ്യ 100 കോടി സിനിമ. മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമ 119 കോടിയാണ് നേടിയത്. തുടർന്നെത്തിയ വിവേകം, വിശ്വാസം, നേർക്കൊണ്ട പാർവൈ, വലിമൈ, തുനിവ്, വിടാമുയർച്ചി തുടങ്ങിയ സിനിമകളെല്ലാം 100 കോടി കടന്നവയാണ്.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ആണ് അജിത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 135 കോടി ആഗോള തലത്തിൽ നിന്നും നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ സിനിമയ്ക്ക് സാധിച്ചില്ല. സിനിമയുടെ ബഡ്ജറ്റ് 200 കോടിക്കും മുകളിലായിരുന്നു. സിനിമയ്ക്ക് മുതൽമുടക്ക് പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.