നായകനും നായികയും കഥയും വില്ലനും മാത്രമല്ല, സിനിമ കണ്ടിറങ്ങുമ്പോൾ അതിലെ ചില കഥാപാത്രങ്ങളുടെ തമാശകളും ഡയലോഗുകളും മലയാളികൾ ഓർത്തുവെയ്ക്കും. എന്തിനെന്ന് ചോദിച്ചാൽ നിത്യ ജീവിതത്തില്‍ പിന്നീട് അത്തരമൊരു സന്ദര്‍ഭം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാന്‍.
2. അശോകന് ക്ഷീണമാകാം, കലങ്ങിയില്ല. (യോദ്ധ- ജഗതി, ഒടുവിൽ ഉണ്ണിക്രഷ്ണൻ)
3. ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ. (വടക്കൻ വീരഗാഥ- മമ്മൂട്ടി)
4. അവിടെ കല്യാണം. ഇവിടെ പാലു കാച്ചൽ. (അഴകിയ രാവണൻ- ശ്രീനിവാസൻ, മമ്മൂട്ടി)
5. അതിപ്പൊ, ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ. (മീശമാധവൻ- ജഗതി)
6. പവനായി ശവമായി. (നാടോടിക്കാറ്റ്- തിലകൻ)
7. ലേലു അല്ലു. ലേലു അല്ലു. ലേലു അല്ലു. എന്നെ അഴിച്ച് വിടോ.. (തേന്മാവിൻ കൊമ്പത്ത്- ശോഭന, മോഹൻലാൽ)
8. ഇപ്പൊ ശരിയാക്കി തരാം. (വെള്ളാനകളുടെ നാട്- കുതിരവട്ടം പപ്പു)
9. എന്താ, പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ് ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്? (ഇൻ ഹരിഹർ നഗർ- ജഗദീഷ്)